ആദായ
നികുതി വകുപ്പിലെ വകുപ്പ് 203 പ്രകാരം കരാറുകാരില്‍ നിന്നും TDS പിരിച്ചെടുത്ത
ഓഫീസര്‍ പ്രസ്തുത വിവരം കാണിച്ചുകൊണ്ടുള്ള
ഫോം-16A നല്‍കുന്നതിനുള്ള ഉത്തരവാദിത്തമുണ്ട്. നാലാമത്തെ ക്വാര്‍ട്ടറിലെ ടി.ഡി.എസ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള
സമയപരിധി അവസാനിച്ച് 15 ദിവസത്തിനുള്ളില്‍ ഇത് നല്‍കണം. ഈ
സമയ പരിധിക്കുള്ളില്‍ ഫോം-16A ഡൗണ്‍ലോഡ്
ചെയ്തിട്ടില്ലെങ്കില്‍ ആദായ നികുതി നിയമത്തിലെ വകുപ്പ് 272A(2)(g) പ്രകാരം വൈകുന്ന ഓരോ ദിവസത്തിനും 100 രൂപ വീതം പിഴ ഈടാക്കുന്നതാണ്.
ഇപ്പോള്‍ 2018-19 സാമ്പത്തിക വര്‍ഷത്തെ ഒന്നാമത്തെ ക്വാര്‍ട്ടറിലെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയത് ജൂലായ് 31 ആണ്. അത് കൊണ്ട് ഫോം -16A ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള അവസാന
തിയ്യതി ആഗസ്റ്റ് 15 ആണെന്ന് അനുമാനിക്കാം. അതിനകം ഫോം-16A ഡൗണ്‍ലോഡ് ചെയ്തിട്ടില്ലെങ്കില്‍ ഓഫീസര്‍ക്ക് പിഴ ചുമത്ത പ്പെട്ട് നോട്ടീസ്
വരുന്നതാണ്.
thank you for the information. very useful sir.
ReplyDeleteAE
LSGD SECTION ARYAD