The
Addl. Chief Secretary has directed to submit the details of works whose
TS is pending with Suchithwa Mission for the CC meeting on 09/08/2018. So CE has directed to all the District Panchayath Executive Engineers to fill
the details of all GPs, BPs and DP of the district in the prescribed
proforma. In these circumstances all Assistant Executive Engineers are hereby directed to update the Google Sheet EE06/18-19 in the blog before 08/08/2018, 1.00PM. Pls treat this as most urgent
Tuesday, August 7, 2018
Wednesday, August 1, 2018
ബഹു.സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ ലഭ്യമല്ലാത്തതു മൂലം പല എന്‍ജിനീയര്‍മാരും തെറ്റായ രീതിയില്‍ പൊതുമരാമത്ത് പ്രവൃത്തികളുടെ നിര്‍വ്വഹണം നടത്തുന്നതായും ഓഡിറ്റ് തടസ്സങ്ങളില്‍ പെടുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനൊരു ശാശ്വത പരിഹാരം എന്ന നിലയില്‍ മുന്‍കാല ഉത്തരവുകളുടെയും സര്‍ക്കുലറുകളുടേയും സംഗ്രഹം ഈ ബ്ലോഗില്‍ ORDERS ടാബില്‍ വിഷയാധിഷ്ടിതമായി സമാഹരിച്ചിരിക്കുന്നു. ഉത്തരവുകള്‍ ഡൌണ്‍ലോഡ് ചെയ്ത് സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായി മാത്രം പ്രവൃത്തികള്‍ നടത്താന്‍ എന്‍ജിനീയര്‍മാര്‍ ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു.
Saturday, July 28, 2018
DSR WITH PREVIOUS COST INDEX
Revised Estimate തയ്യാറാക്കുന്ന ആവശ്യത്തിലേക്കായി പഴയ Cost Index പ്രകാരമുള്ള DSR നിരക്കുകള്‍ ലഭ്യമാണോ എന്ന് ഒട്ടനവധി എന്‍ജിനീയര്‍മാര്‍ അന്വേഷിക്കുന്നുണ്ട്. അവരുടെ ആവശ്യം മുന്‍നിര്‍ത്തി പഴയ Cost Index പ്രകാരമുള്ള DSR നിരക്കുകള്‍ വലതു വശത്തുള്ള DOWNLOADS മെനുവില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന വിവരം അറിയിക്കുന്നു.
Thursday, July 26, 2018
TDS RETURN FILING USER GUIDE
ആദായ
നികുതി വകുപ്പിലെ വകുപ്പ് 203 പ്രകാരം കരാറുകാരില്‍ നിന്നും TDS പിരിച്ചെടുത്ത
ഓഫീസര്‍ പ്രസ്തുത വിവരം കാണിച്ചുകൊണ്ടുള്ള
ഫോം-16A നല്‍കുന്നതിനുള്ള ഉത്തരവാദിത്തമുണ്ട്. നാലാമത്തെ ക്വാര്‍ട്ടറിലെ ടി.ഡി.എസ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള
സമയപരിധി അവസാനിച്ച് 15 ദിവസത്തിനുള്ളില്‍ ഇത് നല്‍കണം. ഈ
സമയ പരിധിക്കുള്ളില്‍ ഫോം-16A ഡൗണ്‍ലോഡ്
ചെയ്തിട്ടില്ലെങ്കില്‍ ആദായ നികുതി നിയമത്തിലെ വകുപ്പ് 272A(2)(g) പ്രകാരം വൈകുന്ന ഓരോ ദിവസത്തിനും 100 രൂപ വീതം പിഴ ഈടാക്കുന്നതാണ്.
ഇപ്പോള്‍ 2018-19 സാമ്പത്തിക വര്‍ഷത്തെ ഒന്നാമത്തെ ക്വാര്‍ട്ടറിലെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയത് ജൂലായ് 31 ആണ്. അത് കൊണ്ട് ഫോം -16A ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള അവസാന
തിയ്യതി ആഗസ്റ്റ് 15 ആണെന്ന് അനുമാനിക്കാം. അതിനകം ഫോം-16A ഡൗണ്‍ലോഡ് ചെയ്തിട്ടില്ലെങ്കില്‍ ഓഫീസര്‍ക്ക് പിഴ ചുമത്ത പ്പെട്ട് നോട്ടീസ്
വരുന്നതാണ്.
ടി.ഡി.എസ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സങ്കീര്‍ണ്ണതകള്‍ കാരണം പലരും ഏതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് ആശാസ്യമായ നടപടിക്രമമല്ല. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ പരമാവധി ലളിതമായ രീതിയില്‍ പരിചയപ്പെടുത്തിക്കൊണ്ട് സ്ക്രീന്‍ ഷോട്ട് അടക്കമുള്ള ഒരു യൂസര്‍ ഗൈഡ് -TDS RETURN FILING USER GUIDE തയ്യാറാക്കപ്പെട്ടിട്ടുണ്ട്. യൂസര്‍ ഗൈിനായി ഇവിടെ ക്ലിക്ക് ചെയ്യുക.ഇതിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഓഫീസര്‍മാര്‍ സ്വന്തമായി റിട്ടേണ്‍ സമയബന്ധിതമായി സമര്‍പ്പിക്കേണ്ടതാണ്. ടി.ഡി.എസ് റിട്ടേണ്‍ ഫയലിംഗിനായുള്ള latest RPU Ver.2.3 ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
INCOME TAX E FILING
2017-18 സാമ്പത്തിക വര്‍ഷത്തിലെ ആദായനികുതി
റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. റിട്ടേണ്‍ ഫയലിംഗ് ഓണ്‍ലൈനായി ഫയല്‍ ചെയ്യുന്ന രീതി വിശദമാക്കിക്കൊണ്ട് തയ്യാറാക്കിയ സ്ക്രീന്‍ ഷോട്ട് അടക്കമുള്ള യൂസര്‍ ഗൈഡിനായി ശ്രീ . അല്‍ റഹിമാന്‍റെ ഈ വെബ് പേജ് സന്ദര്‍ശിക്കുക...
Subscribe to:
Posts (Atom)