1-10-2018 മുതല്‍ പൊതുമരാമത്ത്
പ്രവൃത്തികളുടെ ബില്ലില്‍ നിന്നും 2 ശതമാനം TDS ( Tax Deduction at Source)
പിടിക്കുന്നതിന് ഉത്തരവായിട്ടുണ്ട്. ഇതിനായി ആദ്യ പടി എന്ന നിലയില്‍ എല്ലാ
DDO മാരും Tax Deductor എന്ന നിലയില്‍ GSTN പോര്‍ട്ടലില്‍ രജിസ്റ്റര്‍
ചെയ്യണം.
GST സംബന്ധിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക
1.
TDS രജിസ്ട്രേഷന്‍ എല്ലാ ഇംപ്ളിമെന്‍റിംഗ് ഓഫീസര്‍മാരും എടുക്കേണ്ടതാണ്.
എന്നാല്‍ Tax Payer എന്ന നിലയിലുള്ള രജിസ്ട്രേഷന്‍ തദ്ദേശഭരണ
സ്ഥാപനത്തിന്‍റെ സെക്രട്ടറി മാത്രം എടുത്താല്‍ മതിയാകും. സെക്രട്ടറിക്ക്
രണ്ടു തരം രജിസ്ട്രേഷനും വേണം.
2. 2.50
ലക്ഷത്തിനു മുകളില്‍ വരുന്ന എല്ലാ തുകക്കും 2ശതമാനം TDS പിടിക്കണം. GSTN
പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് നിര്‍ദ്ദിഷ്ട വിവരങ്ങള്‍ നല്‍കി TDS
ചെല്ലാന്‍ ജനറേറ്റ് ചെയ്ത ശേഷം അതു ഡൌണ്‍ ലോഡ് ചെയ്ത് പ്രിന്‍റ് എടുത്ത്
ട്രഷറിയില്‍ ബില്ലിനോടൊപ്പം നല്‍കിയാല്‍ മതിയാകും.
3.
ഓരോ മാസവും 10 ാം തീയതിക്കു മുമ്പായി മുന്മാസത്തെ TDS Return GSTN
പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് നല്‍കേണ്ടതാണ്.ഇല്ലാത്ത പക്ഷം പിഴ
ഒടുക്കേണ്ടി വരും
രജിസ്ട്രേഷന്‍ നടപടികളുടെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയുള്ള യൂസര്‍ഗൈഡിനായി ഇവിടെ ക്ലിക് ചെയ്യുക
No comments:
Post a Comment