തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പ്രവൃത്തികളിൽ സെക്യൂരിറ്റി
ഡെപ്പോസിറ്റായി ട്രഷറി / ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ വ്യാജ
സർട്ടിഫിക്കറ്റുണ്ടാക്കി സമർപ്പിച്ച് സർക്കാരിനെ വഞ്ചിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് .പല സ്ഥലങ്ങളിലും അന്വേഷണവും തുടർനടപടികളും
നടന്നുവരുന്നു .ഇത് സംബന്ധിച്ച വിവരങ്ങൾ സർക്കാരിന് അടിയന്തിരമായി
നിയമസഭയിൽ അവതരിപ്പിക്കേണ്ടതിനാൽ എല്ലാ ജില്ലാപഞ്ചായത്ത് എക്സിക്യൂട്ടീവ്
എഞ്ചിനീയർമാരും , എല്ലാ കോർപ്പറേഷൻ സൂപ്രണ്ടിംഗ് എഞ്ചിനിയർമാരും , ഉത്തര /
ദക്ഷിണ് മേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർമാരും വ്യാജ സർട്ടിഫിക്കറ്റുകൾ
കണ്ടെത്തിയതിന്റെ വിവരങ്ങൾ ഇന്നേ ദിവസം ( 11 . 06 . 2019 ) 05 .00
മണിയ്ക്ക് മുൻപായി സമര്‍പ്പിക്കാന്‍ ബഹു. ചീഫ് എന്‍ജിനീയര്‍ 11-06-2019 ലെ ഡിബി5/14838/2018/സിഇ/തസ്വഭവ നമ്പര്‍ കത്തു പ്രകാരം നിര്‍ദ്ദേശിച്ചിരിക്കുന്നു. ആയതിനാല്‍ എല്ലാ അസി. എക്സി. എന്‍ജിനീയര്‍മാരും താഴെ പറയുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് ഇന്നേ ദിവസം 4 മണിക്കു മുന്പായി GOOGLE SHEET EE04/2019-20 മുഖേന സമര്‍പ്പിക്കേണ്ടതാണ്. സമയ പരിധി കൃത്യമായും പാലിക്കേണ്ടതാണ്.
1) - എത്ര വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയിട്ടുണ്ട്2 ) - എത്ര തുകയ്ക്കുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയിട്ടുണ്ട് ?
3) - എത്ര തുക നഷ്ടം വന്നിട്ടുണ്ട് ?
4) - എത്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ടി സർട്ടിഫിക്കറ്റകൾ കണ്ടെത്തിയിട്ടുണ്ട് ?ഏതെല്ലാം ?വിശദവിവരങ്ങൾ
5) -വ്യാജ സർട്ടിഫിക്കറ്റുകൾ മാറ്റി , പുതിയ ശരിയായ സർട്ടിഫിക്കറ്റുകൾ രണ്ടാമത് .സമർപ്പിച്ച് കരാറിനോടൊപ്പം ഉൾപ്പെടുത്തിയിട്ടുള്ളത് എത്ര എണ്ണം ?എത്ര തുക ?
6) - ഇത് സംബന്ധിച്ച് പോലീസ് / വിജിലൻസ് കേസുകൾ എത്ര എണ്ണം നിലവിലുണ്ട് ?
No comments:
Post a Comment