Friday, October 18, 2024

STATUS UPDATION

 ആലപ്പുഴ ജില്ലാ പഞ്ചായത്തിനു കീഴിൽ വരുന്ന MLA ADS, SPILL OVER PROJECTS 24-25,  NEW PROJECTS 24-25 ,WASTE MANAGEMENT PROJECTS 24-2എന്നിവ അടിയന്തിരമായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

Sunday, February 9, 2020

BILL DISCOUNTING SYSTEM - കരാറുകാർക്കുള്ള വിശദീകരണം സംബന്ധിച്ച്

BILL DISCOUNTING SYSTEM നെ പറ്റി ആലപ്പുഴ ജില്ലയിലെ പ്രവർത്തികൾ ഏറ്റെടുത്തിരിക്കുന്ന കരാറുകാർക്ക് ഒരു വിശദീകരണ ക്ലാസ് 11.02.2020 ആം തീയതി ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് ആലപ്പുഴ ജില്ലാ പഞ്ചായത്ത് കോൺഫെറെൻസ് ഹോളിൽ വച്ച് നടത്തപ്പെടുന്നു. ഇതിലേക്ക് എല്ലാ കരാറുകാരെയും സ്വാഗതം ചെയ്യുന്നു. കൂടാതെ ടി വിഷയത്തിൽ നേരത്തെ നടത്തിയിരുന്ന ക്ലാസ് attend ചെയ്യാൻ പറ്റാതിരുന്ന ആലപ്പുഴ ജില്ലയിലെ വിവിധ മുനിസിപ്പാലിറ്റികളിലെയും സെക്ഷൻ, സബ് ഡിവിഷനുകളിലെയും ഉദ്യോഗസ്ഥർക്കും ടി. ക്ലാസിൽ പങ്കെടുക്കാവുന്നതാണ് .

Wednesday, January 1, 2020

ആലപ്പുഴ ജില്ലാ പഞ്ചായത്ത് മോഡൽ റോഡ് സാങ്കേതിക വിശദീകരണം സംബന്ധിച്ച്

ആലപ്പുഴ ജില്ലാ പഞ്ചായത്ത് മാതൃകാ റോഡായി ഏറ്റടുത്തിരിക്കുന്ന മുഹമ്മ ഗ്രാമ പഞ്ചായത്തിലെ കണ്ണാടിക്കവല - എൻ.കെ.ആർ. കല്ലാപുരം റോഡിന്റെ നടത്തിപ്പ് സംബന്ധിച്ച സാങ്കേതിക വിശദീകരണം, കൊല്ലം ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെയും കോട്ടയം സെന്റ് ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെയും സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിൽ 03.01.2020നു രാവിലെ 11.00 മണിക്ക് ആലപ്പുഴ ജില്ലാ പഞ്ചായത്ത് കോൺഫെറെൻസ് ഹോളിൽ നടത്തപ്പെടുന്നു. ആയതിനു ജില്ലയിലെ മുഴുവൻ അസിസ്റ്റന്റ് എൻജിനീയർമാരും അസിസ്റ്റന്റ് എക്സിക്യു്ട്ടീവ് എൻജിനീയർമാരും പങ്കെടുക്കാൻ നിർദ്ദേശിക്കുന്നു.

Thursday, October 17, 2019

ആലപ്പുഴ ജില്ലയിലെ റോഡ് ടാറിംഗ് പ്രവർത്തികൾക്ക് പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് സംബന്ധിച്ച്

ആലപ്പുഴ ജില്ലയിലെ റോഡ് ടാറിംഗ്  പ്രവർത്തികൾക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ പ്ലാസ്റ്റിക്  കൂടി ഉപയോഗിക്കുവാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തേണ്ടതാണ്. വർക്ക് സൈറ്റിൽ ടാറിങ്ങ് പ്രവർത്തി ചെയ്യുമ്പോൾ ബഹു. ചീഫ് എൻജിനീയറുടെ Circular no: DB3/4260/2019/CE/LSGD Dtd. 10.10.2019  പ്രകാരം താപനില ക്രമീകരിക്കുകയും Pug Mill സംവിധാനമുള്ള  Hot Mix Plant ഉപയോഗിക്കേണ്ടതുമാണ്.   

Monday, July 8, 2019

സര്‍ക്കാര്‍ ഉത്തരവുകളുടെ സംഗ്രഹം

                               സര്‍ക്കാര്‍ ഉത്തരവുകളേയും ചട്ടങ്ങളേയും സംബന്ധിച്ചുള്ള അജ്ഞത മൂലം പൊതുജനങ്ങള്‍ക്ക് ഔദ്യോഗിക തലത്തില്‍ സമയബന്ധിതമായി ലഭിക്കേണ്ട പല സേവനങ്ങളും ലഭ്യമാക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടാകുന്നുണ്ട്. കൂടാതെ ഓഡിറ്റ് സമയത്ത് അനാവശ്യമായ ഓഡിറ്റ് തടസ്സങ്ങളില്‍ പെട്ട് പുതുതലമുറയിലെ ഉദ്യോഗസ്ഥര്‍ വലയാറുമുണ്ട്. പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഉത്തരവുകള്‍ പരതി എടുക്കുന്നതില്‍ പലരും പരാജയപ്പെടുന്നു. പലരും പഴയ ഉത്തരവുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുകൊണ്ട് ഈ ഓഫീസിലേക്ക് email  അയക്കാറുമുണ്ട്.  ഇതിനൊരു പരിഹാരമെന്ന നിലയില്‍ വിഷയാടിസ്ഥനത്തില്‍ തദ്ദേശസ്വയംഭരണവകുപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളെ ക്രോഡീകരിച്ച് ലഭ്യമാക്കുന്നതിനായി ഡിവിഷന്‍റെ ബ്ലോഗില്‍ ORDERS & CIRCULARS എന്ന പേരില്‍ ഒരു ടാബ് ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ കൂടുതല്‍ ഉത്തരവുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രസ്തുത പേജ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. എല്ലാ എന്‍ജിനീയറിംഗ്  ജീവനക്കാരും  ഇത് പരിശോധിച്ച്  ഇതില്‍ പെടാത്തതും എന്നാല്‍ പ്രാധാന്യമുള്ളതുമായ ഉത്തരവുകള്‍ ഉണ്ടെങ്കില്‍ ആയത് pdf ഫോര്‍മാറ്റില്‍ email  ആയോ  Whatsapp ആയോ അയച്ചു തന്നാല്‍ അതു കൂടി ഉള്‍പ്പെടുത്തുന്നതാണ്. വാട്സാപ് നമ്പര്‍ 9446242014.

Saturday, June 22, 2019

                             റോഡ് പ്രവൃത്തികളില്‍  MORD Specification  ഉള്‍പ്പെടുത്താന്‍ 15.05.2019-ന് നടന്ന         ചീഫ് എഞ്ചിനീയറുടെ മീറ്റിംഗില്‍ തീരുമാനമായതും ആയതിന്‍റെ അടിസ്ഥാനത്തില്‍ 10.06.19-ന് ഈ കാര്യാലയത്തില്‍ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെ യോഗം നടത്തുകയുമുണ്ടായി. യോഗം റോഡ് പ്രവൃത്തികള്‍ക്ക് Common Data ഉണ്ടാക്കി MORD Specification-ല്‍ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ തീരുമാനിച്ചു. ആയതിനാല്‍ റോഡ് പ്രവൃത്തികള്‍ക്കാവശ്യമായ MORD Specification  Common Data ഇതോടൊപ്പം ഉള്‍പ്പെടുത്തുന്നു. പട്ടികയുടെ അടിസ്ഥാനത്തില്‍ റോഡ് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കാവുന്നതാണ്.

Tuesday, June 11, 2019

പൊതുമരാമത്ത് പ്രവൃത്തികളിൽ സെക്യൂരിറ്റി ഡെപ്പോസിറ്റായി ട്രഷറി / ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി സമർപ്പിച്ചത് സംബന്ധിച്ച വിവരങ്ങള്‍

                     തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പ്രവൃത്തികളിൽ സെക്യൂരിറ്റി ഡെപ്പോസിറ്റായി ട്രഷറി / ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി സമർപ്പിച്ച് സർക്കാരിനെ വഞ്ചിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് .പല സ്ഥലങ്ങളിലും അന്വേഷണവും തുടർനടപടികളും നടന്നുവരുന്നു .ഇത് സംബന്ധിച്ച വിവരങ്ങൾ സർക്കാരിന് അടിയന്തിരമായി നിയമസഭയിൽ അവതരിപ്പിക്കേണ്ടതിനാൽ എല്ലാ ജില്ലാപഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരും , എല്ലാ കോർപ്പറേഷൻ സൂപ്രണ്ടിംഗ് എഞ്ചിനിയർമാരും , ഉത്തര / ദക്ഷിണ് മേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർമാരും വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയതിന്റെ വിവരങ്ങൾ ഇന്നേ ദിവസം ( 11 . 06 . 2019 ) 05 .00 മണിയ്ക്ക് മുൻപായി സമര്‍പ്പിക്കാന്‍ ബഹു. ചീഫ് എന്‍ജിനീയര്‍ 11-06-2019 ലെ ഡിബി5/14838/2018/സിഇ/തസ്വഭവ നമ്പര്‍ കത്തു പ്രകാരം നിര്‍ദ്ദേശിച്ചിരിക്കുന്നു. ആയതിനാല്‍ എല്ലാ അസി. എക്സി. എന്‍ജിനീയര്‍മാരും താഴെ പറയുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് ഇന്നേ ദിവസം 4 മണിക്കു മുന്പായി GOOGLE SHEET EE04/2019-20 മുഖേന സമര്‍പ്പിക്കേണ്ടതാണ്. സമയ പരിധി കൃത്യമായും പാലിക്കേണ്ടതാണ്.
1) - എത്ര വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയിട്ടുണ്ട്
2 ) - എത്ര തുകയ്ക്കുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയിട്ടുണ്ട് ?
3) - എത്ര തുക നഷ്ടം വന്നിട്ടുണ്ട് ?
4) - എത്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ടി സർട്ടിഫിക്കറ്റകൾ കണ്ടെത്തിയിട്ടുണ്ട്   ?ഏതെല്ലാം ?വിശദവിവരങ്ങൾ
5) -വ്യാജ സർട്ടിഫിക്കറ്റുകൾ മാറ്റി , പുതിയ ശരിയായ സർട്ടിഫിക്കറ്റുകൾ രണ്ടാമത് .സമർപ്പിച്ച് കരാറിനോടൊപ്പം ഉൾപ്പെടുത്തിയിട്ടുള്ളത് എത്ര എണ്ണം ?എത്ര തുക ?
6) - ഇത് സംബന്ധിച്ച് പോലീസ് / വിജിലൻസ് കേസുകൾ എത്ര എണ്ണം നിലവിലുണ്ട് ?

Monday, October 15, 2018

ചരക്ക് സേവന നികുതി - ടി.ഡി.എസ് രജിസ്ട്രേഷന്‍

1-10-2018 മുതല്‍ പൊതുമരാമത്ത്  പ്രവൃത്തികളുടെ ബില്ലില്‍ നിന്നും 2 ശതമാനം TDS ( Tax Deduction at Source) പിടിക്കുന്നതിന് ഉത്തരവായിട്ടുണ്ട്. ഇതിനായി ആദ്യ പടി എന്ന നിലയില്‍ എല്ലാ DDO മാരും Tax Deductor എന്ന നിലയില്‍ GSTN പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

GST സംബന്ധിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക
1. TDS രജിസ്ട്രേഷന്‍ എല്ലാ ഇംപ്ളിമെന്‍റിംഗ് ഓഫീസര്‍മാരും എടുക്കേണ്ടതാണ്. എന്നാല്‍ Tax Payer എന്ന നിലയിലുള്ള രജിസ്ട്രേഷന്‍ തദ്ദേശഭരണ സ്ഥാപനത്തിന്‍റെ സെക്രട്ടറി മാത്രം എടുത്താല്‍ മതിയാകും. സെക്രട്ടറിക്ക് രണ്ടു തരം രജിസ്ട്രേഷനും വേണം.
2. 2.50 ലക്ഷത്തിനു മുകളില്‍ വരുന്ന എല്ലാ തുകക്കും 2ശതമാനം TDS പിടിക്കണം. GSTN പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് നിര്‍ദ്ദിഷ്ട വിവരങ്ങള്‍ നല്‍കി TDS ചെല്ലാന്‍ ജനറേറ്റ് ചെയ്ത ശേഷം അതു ഡൌണ്‍ ലോഡ് ചെയ്ത് പ്രിന്‍റ് എടുത്ത് ട്രഷറിയില്‍ ബില്ലിനോടൊപ്പം നല്‍കിയാല്‍ മതിയാകും. 
3. ഓരോ മാസവും 10 ാം തീയതിക്കു മുമ്പായി മുന്മാസത്തെ  TDS Return GSTN പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് നല്‍കേണ്ടതാണ്.ഇല്ലാത്ത പക്ഷം പിഴ ഒടുക്കേണ്ടി വരും
                             രജിസ്ട്രേഷന്‍ നടപടികളുടെ സ്ക്രീന്‍ ഷോട്ട്  ഉള്‍പ്പെടെയുള്ള യൂസര്‍ഗൈഡിനായി ഇവിടെ ക്ലിക് ചെയ്യുക

Thursday, September 13, 2018

KERALA FLOOD 2018- DAMAGE ASSESMENT

                               2018 ലെ കാല വര്‍ഷക്കെടുതികള്‍ മൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയിലുള്ള നിരവധി റോഡുകള്‍, പാലങ്ങള്‍, കലുങ്കുകള്‍ ,പൊതുകെട്ടിടങ്ങള്‍ എന്നിവക്ക് ഗണ്യമായ രീതിയില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പ്രസ്തുത കേടുപാടുകള്‍ പരിഹരിക്കുന്നതിന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതായും അതിനാല്‍ നിര്‍ദ്ദിഷ്ട പ്രഫോര്‍മായില്‍ വിവരങ്ങള്‍ ക്രോഡീകരിച്ച് 14-09-2018 നു മുമ്പായി സമര്‍പ്പിക്കാനും ബഹു. ചീഫ് എന്‍ജിനീയര്‍ 11-09-2018 ലെ എ3-10718/2018/സി.ഇ/ത.സ്വ.ഭ.വ നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം നിര്‍ദ്ദേശിച്ചിരിക്കുന്നു. അതീവ പ്രാധാന്യമുള്ള പ്രസ്തുത വിവരങ്ങള്‍ GOOGLE SHEET PREFORMA EE/13/18-19 ല്‍ രേഖപ്പെടുത്തി നല്‍കുന്നതിന് എല്ലാ അസി. എക്സി. എന്‍ജിനീയര്‍മാരോടും നിര്‍ദ്ദേശിക്കുന്നു. സമയപരിധി കൃത്യമായും പാലിക്കേണ്ടതാണ്.

Thursday, August 30, 2018

VALAUATION UTILITY

                       പ്രളയക്കെടുതി നാശനഷ്ടങ്ങള്‍ കണക്കാക്കി വീടുകളുടെ Valuation Certificate തയ്യാറാക്കുന്നതിനായി ആലപ്പുഴ ത.സ്വ.ഭ.വ ഡിവിഷന്‍ അസി. എന്‍ജിനീയര്‍ പ്രദീപന്‍ തൂലിക തയ്യാറാക്കിയ VALUATION UTILITY എക്സല്‍ ടൂളിന് വെബ്സൈറ്റില്‍ ലിങ്ക് നല്‍കിക്കൊണ്ട് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എന്‍ജിനീയറുടെ അംഗീകാരം.